Friday, August 7, 2009

മുഴങ്ങാത്ത മണിയൊച്ച

കിലുങ്ങുന്നവ പലതുണ്ട്
ശരീരത്തിലെ കോശങ്ങള്‍

നര്‍ത്തനമാടുമ്പോള്‍ നൂപുര മണികള്‍

മഴത്തുള്ളികളേല്‍ക്കുമ്പോള്‍

ജനാലച്ചില്ലുകള്‍ കിലുങ്ങുന്നു

മേഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍

ഇടിനാദത്തിന്റെ മണികള്‍

സമയത്തെ സ്വന്തമാക്കി

സ്വപ്നങ്ങള്‍ കിലുങ്ങുന്നു

ആന്തരികമായ തകര്‍ച്ചകള്‍ തീര്‍ത്ത്

ഏകാന്തതയും കിലുങ്ങുന്നു

പ്രിയങ്കരമായ എന്റെ വാതില്‍ മണി മാത്രം

എന്നിട്ടും നിശബ്ദമായിരിക്കുന്നു


("The unrung ring" by Taslima Nasrin by this poem she annoyed Haseena)

3 comments:

സബിതാബാല said...

ശബ്ദമില്ലാത്ത ഒരവസ്ത ഇല്ലെങ്കിലും നിശ്ശബ്ദമായ നിമിഷങ്ങള്‍ നമ്മളറിയുന്നു...

Unknown said...

എന്റെ വാതില്‍ മണി മാത്രം
എന്നിട്ടും നിശബ്ദമായിരിക്കുന്നു....


അര്‍ത്ഥം ഒളിപ്പിച്ച വരികള്‍.. മറ്റു കവിതകളില്‍ ഈ സമര്‍തത കാണാന്‍ ആയില്ല. നന്നായിട്ടുണ്ട്...

Sureshkumar Punjhayil said...

Vaathilikal adayukayum...!

Manoharam, Ashamsakal...!!!