Wednesday, June 24, 2009

ഭ്രാന്തി

സൂചികള്‍ക്കിടയില്‍
തണുത്ത സമയം മുറിച്ച് തള്ളുന്ന ഘടികാരത്തിനും
ആവള്‍ക്കുമിടയില്‍ അകലം പ്രകാശ വര്‍ഷങ്ങള്‍
മഴയുടെ തൂവാനത്തിനും
ചേമ്പിലകളിലെ സംഗീതത്തിനും
പൂക്കളുടെ ധാരാളിത്തത്തിനും
കിളി മൊഴികള്‍ക്കും
ഇളക്കാനാവാത്ത നിശ്ശൂന്യതയുടെ ആഴങ്ങള്‍
കുഞ്ഞിന്റെ ചിരിയും കരച്ചിലും
അടൂപ്പിന്റെ കുറുകലും
തുറക്കാ‍ത്ത അടഞ്ഞ വാതിലുകള്‍
സ്വയം കണ്ടെത്തലുകളിലും മറവികളിലും വിട രുന്ന
ഉന്മാദപ്പൂക്കള്‍
സ്വപ്നങ്ങള്‍ കൊഴിഞ്ഞൊടുങ്ങുമ്പോള്‍
എന്നെയും നിങ്ങള്‍ വിളിക്കും ആ പേര്

1 comment:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'സ്വപ്നങ്ങള്‍ കൊഴിഞ്ഞൊടുങ്ങുമ്പോള്‍
എന്നെയും നിങ്ങള്‍ വിളിക്കും ആ പേര്'



എല്ലാരിലും ആ അശംമുണ്ടല്ലോ..
പേടിക്കെണ്ട..ഒറ്റക്കല്ല..!! :)

നല്ല വരികള്‍, ആശംസകള്‍