Saturday, November 8, 2008

മരണത്തിന്‍റെ നിറം വെളുപ്പാണ്

മരണത്തിന്‍റെ നിറം വെളുപ്പാണെന്ന് ആദ്യം പറഞ്ഞത്

ആംബുലന്‍സ് എന്ന ശവ വാഹനം

ഒന്നോര്‍ത്താല്‍ ശരി തന്നെ

മൂടി മറയ്ക്കുന്ന കച്ചക്കും

പെയ്തു തോരുന്ന മൌനത്തിനും നിറം

വെളുപ്പു തന്നെ

പരേതന്‍ അവശേഷിപ്പിക്കുന്ന ഓര്‍മകള്‍ക്ക്

കരുപ്പെശാത്ത കടും വെളുപ്പ്‌

ഓര്‍ത്താല്‍ ശരി തന്നെ

മരണത്തിന്‍റെ നിറം വെളുപ്പാണ്

അത് ആഗ്രഹിക്കുന്നവര്‍ക്കെന്കിലും

1 comment:

സുനീഷ് said...

ബ്ലോഗിഗ്ങിലേക്ക് സ്വാഗതം. നല്ല കവിത. കുറച്ച് സബ്ജക്ടീവ് ആയോ എന്നൊരു സംശയം... തുടരൂ... ഇതൊന്ന് വായിച്ച് നോക്കൂ.
http://howtostartamalayalamblog.blogspot.com/
എങ്ങനെ അഗ്രിഗേറ്‌ററുകളില്‍ പോസ്‌റ്‌റ് ലിസ്‌റ്‌റ് ചെയ്യാം എന്ന് തുടങ്ങി ഒരു പാട് കാര്യങ്ങള്‍ ആ ലിങ്കില്‍ ഉണ്ട്.